Khais

Khais

Editors Choice

3/Khais/post-list

ലൈലാനെ സ്നേഹിച്ച ഖൈസ്‌

ഞാന്‍ എന്നും ചിന്തിച്ചിരുന്നു


ഞാന്‍ എന്നും കൊതിച്ചിരുന്നു
അവളുടെ ശബ്ദം കേള്‍ക്കുവാനായ്
ഞാന്‍ എന്നും നിനച്ചിരുന്നു
അവളെ എന്റെ ഓര്‍മ്മയില്‍
ഞാന്‍ എന്നും സ്നേഹിച്ചിരുന്നു
അവളെ എന്നും എന്റേതാക്കുവാന്‍
ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നു
അവളെ ചേര്‍ത്തു പുല്‍കുവാന്‍
ഞാന്‍ എന്നും ചിന്തിച്ചിരുന്നു
അവളെ എത്ര ഇഷ്ടപ്പെടുന്നുവെന്ന്
ഞാന്‍ എന്നും കാത്തിരുന്നിരുന്നു
അവളെന്റെ പടി വാതില്‍ കടന്നെത്തുമെന്ന്
ഞാന്‍ മനസ്സിന്റെ വാതില്‍ തുറന്നിട്ടിരുന്നു
അവളെന്നിലേക്ക് ഓടിയടുക്കുവാനായ്
ഞാന്‍ എന്നും തരളിതനായിരുന്നു
അവളെന്നില്‍ സ്നേഹം ചൊരിഞ്ഞപ്പൊഴെല്ലാം

പക്ഷെ ഇന്നു ഞാന്‍ നെടുവീര്‍പ്പിടുന്നു
അവളെന്റെ സ്നേഹത്തെ അറിയുന്നില്ലെന്നോര്‍ത്ത്

ലൈലാനെ സ്നേഹിച്ച ഖൈസ്‌ 

Post a Comment

0 Comments