Tuesday, May 19, 2015

ഇനിയുമെന്തിന് എനിക്കീ ജന്മം......

മനസ്സിന്റെ ഉള്ളറകളിലെവിടെയോ ഒളിപ്പിച്ചു വച്ച അവളുടെ പുഞ്ചിരിയുടെ ഒരു നുറുങ്ങുവെട്ടം എന്റെ ഉള്ളില്‍ ഒരു പ്രകാശ ഗോളത്തിന്റെ പ്രഭചൊരിഞ്ഞു കൊണ്ട് എന്നില്‍ അസ്തമിച്ചു കഴിഞ്ഞ പഴയകാല ഓര്മ്മകളിലേക്ക് വെളിച്ചം പരത്തിയിരിക്കുന്നു....
ആ വെളിച്ചത്തില്‍ ഞാന്‍ കാണുന്നു അവളുടെ സുന്ദരമായ മുഖം... ഒരുപാട്
സന്തോഷങ്ങള്‍ തന്ന് ഒടുവില്‍ ഒരു തീരാ ദുഃഖത്തിലാഴ്ത്തി എന്നെ വിട്ടു പോയ അവളുടെ
രൂപം....
സ്‌നേഹിച്ചു കൊതി തീരും മുന്‍പേ വിധിയെന്ന ക്രൂരതയുടെ രാക്ഷസരൂപം എന്നില്‍
നിന്നും അവളെ തട്ടിയെടുത്തു.. ഇനിയുമെനിക്കെന്തിനീ ജന്മം,,
അവളില്ലാത്ത ഈ ലോകത്ത് എനിക്കെന്തിന് ഇനിയൊരു ജീവിതം...
അവളുടെ കുഴിമാടത്തിനരുകു പറ്റി കിടക്കുമ്പോഴും കൈത്തണ്ടയില്‍ നിന്നും ഒഴുകിയൊലിക്കുന്ന രക്തം തന്റെ നാഡീ ഞരമ്പുകളെ തളര്ത്തുമ്പോഴും കണ്‌പോളകള്‍ മെല്ലെ അടയുമ്പോഴും എന്റെ ഉള്ളില്‍ ഞാന്‍ കാണുന്നു അവളെ....
അതാ അങ്ങ് ദൂരെ,, വെള്ള വസ്ത്രങ്ങള്‍ അണിഞ്ഞ്,, ഒരു മാലാഖയെ പോലെ,,
പുഞ്ചിരി നിറഞ്ഞ മുഖുമായി തന്നെ അവള്‍ മാടി മാടി വിളിക്കുന്നു....
എത്രയും വേഗം അവളുടെ അരികില്‍ എത്താന്‍ എന്റെ മനസ്സും വെമ്പല്‍ കൊള്ളുന്നു......
പതിയെ ആ ദൂരം കുറഞ്ഞു വരുന്നു....
ഞാനിതാ അവളുടെ തൊട്ടരികില്‍... പൂര്‍ണ്ണചന്ദ്രന്റെ പ്രഭയില്‍ തിളങ്ങി നില്ക്കുന്ന പുഞ്ചിരിനിറഞ്ഞ മുഖത്തോടെ ഇരു കൈകളും നീട്ടി തന്നെ സ്വീകരിക്കാന്‍ കാത്തു നില്ക്കുന്ന അവളിലേക്ക് ഞാന്‍ അലിഞ്ഞു ചേര്‍ന്നു......
ഇനിയൊരിക്കലും വേര്പിരിയാനാവാത്ത വിധം.....
ആര്ക്കും വേര്പിരിക്കാവാത്ത വിധം...........

അന്നെനിക്കതിന് ഉത്തരം നല്‍കാനായില്ല....

ഒരിക്കല്‍ നീ എന്നോട് ചോദിച്ചു എന്താണ് പ്രണയമെന്ന്.....അന്നെനിക്കതിന് ഉത്തരം നല്‍കാനായില്ല....പിന്നീട് ഏറെ കാലം നമ്മള്‍ ഒരുമിച്ച് ജീവിതം പങ്കിട്ടു....ഒടുവില്‍ കാലം നിന്നെ മാത്രം എന്നില്‍ നിന്നും അടര്‍ത്തിയെടുത്തുകൊണ്ടു പോയി...പടിഞ്ഞാറേ തൊടിയിലെ മൂവാണ്ടന്‍ മാവിന്റെ ചില്ലകള്‍ക്കടിയില്‍ നീ എരിഞ്ഞമരുമ്പഴും നിന്‍ ഓര്‍യകളെന്നില്‍ നിറമഴയായി പെയ്യുന്നുണ്ടായിരുന്നു....ഇന്നും തുളസി തറയിലെ അന്തിനാളമായി നീ ജീവിക്കുന്നൂ.....
നീ ഇല്ലാത്ത ഈ ലോകം.....അവിടെ നിന്റെ ഓര്‍മകള്‍ സമ്മാനിക്കുന്ന മധുരമുള്ള നിമിഷങ്ങള്‍.....ഒടുവില്‍ നീ ഇനിയില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന വേദന,,,അതു തന്നെയാണ് സഖീ...പണയവും

മഴതുള്ളികള്‍ക്ക് വിരഹത്തിന്റെ ഗന്ധമായിരുന്നു ...

വിടപറയുമ്പോള്‍ മാത്രമാണ് പ്രണയം അതിന്റെ ആഴത്തെ മനസിലാക്കുന്നത് അപ്പോള്‍ മാത്രമാണ് നഷ്ടപ്പെട്ട ഓരോ നിമിഷത്തിന്റെയും വില നാം തിരിച്ചറിയുന്നതും.ചിലപ്പോള്‍ പിന്നീടങ്ങോട്ടുള്ള നിമിഷങ്ങള്‍ നാമറിയാതെ നഷ്ടപ്പെടുന്നതും..
അന്ന് നീ വിറയാര്‍ന്ന കൈവിരല്‍ കൊണ്ട് തുടച്ചു മാറ്റിയ മഴതുള്ളികള്‍ക്ക് വിരഹത്തിന്റെ ഗന്ധമായിരുന്നു ...

Saturday, June 14, 2014

കാത്തിരിപ്പിന്റെ സുഖം

അവള്‍ വരുമെന്ന് അറിഞ്ഞാണ് ഞാന്‍ പൂക്കളും ചെടികളും നിറഞ്ഞ കുരുവികളുടെയും ചിവീടുകളുടെയും കളകള നാദങ്ങള്‍ നിറഞ്ഞ പുല്‍തകിടിയില്‍ എത്തിയത് ..
പൂപരത്തി മരങ്ങളുടെ ചായുന്ന നിഴലുകള്‍ പുല്‍ തകിടിയിലെ സിമന്റ്‌ ബെഞ്ചുകള്‍ക്ക് മേലെ വീണു കിടന്നു.... .
നാടിനെ ഓര്‍മിപ്പിക്കുന്ന അരിപ്പൂ ചെടികള്‍ക്ക് ഇടയില്‍ ഇരുന്നു കലമ്പല്‍ കൂട്ടുന്ന അങ്ങാടി കുരുവികള്‍ .
ഇന്ന് അവള്‍ വരികയാണ്.
നിറങ്ങള്‍ കളമെഴുതുന്ന താഴ് വാരകള്‍ കടന്നു നാടന്‍ സ്വൈരിണികളെപോല്‍ കടും ചുവപ്പ് ചേല വാരിയണിഞ്ഞു കൊണ്ട് വേലിക്കല്‍ കാവല്‍ നില്‍ക്കുന്ന കാക്കപ്പൂവിന്‍ കൂ ട്ടങ്ങളെ പിന്നിട്ടു എന്റെ ഗ്രാമത്തിന്റെ ഗന്ധങ്ങളുമായി അവള്‍ വരുന്നു ..

Sunday, February 23, 2014

പ്രണയമാര്‍ന്നജീവിതമെ....

പ്രണയമാര്‍ന്നജീവിതമെ....
നിനക്കായ് എന്റെ കണ്ണൂനീര്‍തുളളികളെഞാന്‍ ചിരിയായ് മാററിയെടുത്തപ്പോള്‍...
എനിക്കായ് ചിരിക്കാന്‍ഞാന്‍ മറന്നുപോയിരുന്നു....

നിന്റെ അടുത്തെത്താന്‍ഇത്രമാത്രം വൈകുന്നത്....

കാത്തിരിപ്പിന് ഇത്രമേല്‍ സുഖമുണ്ടെന്ന്ഞാന്‍ ഇപ്പോഴാണ്അറിയുന്നത്..
ഒരു പക്ഷേ നിക്കത്മനസ്സിലാക്കിതരാന്‍വേണ്ടിയാവും...
നിന്റെ അടുത്തെത്താന്‍ഇത്രമാത്രം വൈകുന്നത്....

നീയെന്തേ എന്നെ മനസ്സിലാക്കാതെ പോയേ.....?

നിന്നോട് വഴക്കിടാന്‍എനിക്കൊന്നും ഇഷ്ടമായിരുന്നു
അപ്പോഴെല്ലാം നിന്നോടുളളസ്‌നേഹം കൂടിക്കൂടി വന്നും...
എന്നിട്ടും നീയെന്തേ എന്നെ മനസ്സിലാക്കാതെ പോയേ.....?