വാകമരങ്ങള്‍ വിരഹം പൊഴിക്കുന്ന ഒരു നാളില്‍ അവന്‍ ഒരു ഓട്ടോഗ്രാഫുമായ് അവളുടെ അടുത്ത് ചെന്നു...
‘ എന്താ ഇത്? ‘ അവള്‍ ചോദിച്ചു
‘ ഇതാ ഇതില്‍ രണ്ടു വാക്ക് ... എനിക്കായ്... ‘ അവന്‍ പറഞ്ഞു
അവള്‍ ഓട്ടോഗ്രാഫില്‍ നോക്കി. പിന്നെ അവനെയും...
കുറേ നേരം നിശബ്ദമായ് നിന്നതിന് ശേഷം അവള്‍ അവനോട് ചോദിച്ചു:
‘ ഇതില്‍ രണ്ടു വാക്ക് എഴുതിയാല്‍ തീരുമോ നമ്മുടെ സ്നേഹം? ‘
അവന്‍ ഉടന്‍ തന്നെ പറഞ്ഞു
‘ ഈ സ്നേഹം നിലനിര്‍ത്താന്‍ നീ എന്നും ഉണ്ടാകുമോ കൂടെ? ‘
അവള്‍ക്കതിന് ഉത്തരം ഇല്ലായിരുന്നു...
അവന്‍ തുടര്‍ന്നു...
‘ ... അപ്പോ ഒരു ഓര്‍മക്കുറിപ്പ് എഴുതി ഇതിനൊരു അന്ത്യം.. ‘
അവന് മുഴിമിപ്പിക്കാന്‍ കഴിഞ്ഞില്ല
അവള്‍ക്കൊന്നും പറയാനില്ലായിരുന്നു...
നിര്‍വികാരയായ് ആ ഓട്ടോഗ്രാഫ് വാങ്ങി എന്തൊക്കെയോ എഴുതാന്‍ തുനിഞ്ഞു...
ഒരുപക്ഷേ അവനൊരുത്തരം പ്രതീക്ഷിച്ചിരുന്നോ?
0 Comments