Sunday, March 13, 2011

നിന്നോടൊപ്പം…


നിന്റ്റെ നിഴലായി…നിന്നോടൊപ്പം…
നീ അറിയാതെ…നിന്നെ പിന്തുടര്‍ന്നവള്‍
രാവിന്റ്റെ അവസാനത്തെ യാമത്തിലും…
നിന്റ്റെ കാല്‍പെരുമാറ്റത്തിനായിമാത്രം
കാതോര്‍ത്തിരുന്നവള്‍….

ഓരോ നിശ്വാസത്തിലും
നിന്നെ മാത്രം തേടിയിരുന്നവള്‍ …
നീ അറിഞ്ഞില്ല….നീ അറിയില്ല….
ഒരിക്കലും സ്വന്തമാക്കുവാനവില്ലെന്നു
അറിഞ്ഞിട്ടും…

നീ സ്നേഹിച്ചില്ലെങ്കിലും എനിക്ക് സ്നേഹിക്കാമല്ലോ…
നീ പറഞ്ഞത് പോലെ തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ഞാന്‍ സ്നേഹിച്ചോട്ടെ ?
ആത്മാവില്‍ ഒരു മഞ്ഞു തുള്ളിയായി
ഈ യാത്ര അവസാനിക്കും വരെ നീ കൂടെ ഉണ്ടാകുമെന്ന
മിഥ്യ വിശ്വാസവുമായി ഞാന്‍ ജീവിച്ചോട്ടെ ?
ഒരിക്കലും നിന്റെ വഴിത്താരയില്‍ ഒരു മുള്ളായി ഞാന്‍ വരില്ല….

2 comments:

  1. Hi, very good blog. Congratulations. I invite you to visite the mine about philosophy, literature and films.

    http://alvarogomezcastro.over-blog.es

    Grretings from Santa Marta, Colombia

    ReplyDelete
  2. തുറക്കുമ്പോൾ തന്നെ പാടുന്ന പാട്ട് ഓഫ് ചെയ്യൂ...............!!!!!!!!

    കൊള്ളാം നല്ല വരികൾ
    ആശംസകൾ

    ReplyDelete