Friday, October 23, 2009

നഷ്ടപ്രണയത്തിന്റെ ഓര്‍മ്മയ്ക്ക്...


പ്രണയിനിയുടെ മുഖത്തു നോക്കി അവന്‍ പറഞ്ഞു..നമുക്ക് പിരിയാം..കാരണം എന്താണെന്നോ ഒന്നും പറഞ്ഞില്ല..പക്ഷേ ഒരേയൊരു വാക്ക് നമുക്കു പിരിയാം..അതു കേട്ട് അവള്‍ ഒന്നും മിണ്ടിയില്ല...കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ വീണു. അവളുടെ പ്രണയം നിമിഷങ്ങള്‍ കൊണ്ട് ചിറകൊടിഞ്ഞു പോയി.

പ്രണയത്തില്‍ വിശ്വസിക്കുന്നവരാണോ നിങ്ങള്‍...എങ്കില്‍ കേട്ടോളൂ..ഓരോ ദിവസം കഴിയുന്തോറും പ്രണയം തന്നെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ പ്രണയത്തിന് മുന്‍തൂക്കവും വിശ്വാസവും നല്‍കിയിരുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. നമ്മള്‍ അതിനെ മരംചുറ്റി പ്രണയമെന്ന് കളിയാക്കുകയും ചെയ്തു. പക്ഷേ അന്ന് ആത്മാര്‍ത്ഥത ഉണ്ടായിരുന്നു.. ഇന്ന് എല്ലാം ടെംപാസായി മാറിയിരിക്കുന്നു. കലാലയങ്ങളിലെ കമിതാക്കളോട് നിങ്ങള്‍ ചോദിച്ചാല്‍ അവര്‍ പറയും പ്രണയം എന്നാല്‍ ‘ ജസ്റ്റ് ഫോര്‍ എന്റര്‍ടെയിന്‍മെന്റ് ‘ .

കലാലയങ്ങളില്‍ പൂത്തു നില്‍ക്കുന്ന വാകമരച്ചോട്ടില്‍ പ്രണയിനിയെയും കാത്തു നിന്ന കാമുകന്മാര്‍ ഇന്നില്ല. ഇന്ന് ജീവിതത്തില്‍ ആത്മാര്‍ത്ഥമായ പ്രണയം കാണാന്‍ സാധിക്കില്ല. അത് വെറും സിനിമകളില്‍ മാത്രം. ഓരോ കമിതാക്കളെ കാണുമ്പോള്‍ മനസില്‍ ദു:ഖമാണോ സങ്കടമാണോ എന്നറിയില്ല. പ്രണയത്തിന്റെ ദൃക്സാക്ഷിയാവാന്‍ പോകുന്ന അടുത്ത ഇര.

നിബന്ധനകളില്ലാത്ത നിഷ്കളങ്കമായ സ്നേഹമാണ് പ്രണയം...ആ വാക്കില്‍ തന്നെ പവിത്രതയുണ്ട്. എന്നാല്‍ ഇന്നാ വാക്കില്‍ പവിത്രത കാണാന്‍ സാധിക്കില്ല. ഇന്ന് പല കമിതാക്കള്‍ക്കും പറയാനുള്ളത് നഷ്ട പ്രണയത്തിന്റെ കഥയാണ്. നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളോടും പറഞ്ഞിട്ടുണ്ടാകും ഇത്തരത്തിലുള്ള നഷ്ടപ്രണയത്തെക്കുറിച്ച്..

No comments:

Post a Comment