Saturday, October 24, 2009

ഒരു വാക്കും മിണ്ടാതെ..


ഒരു വാക്കും മിണ്ടാതെ....
എന്റെ മനസ്സിനുളളില്‍ നീ എവിടെ നിന്നും കയറിപ്പററി എന്നെനിക്കറിയില്ല.
നമ്മള്‍ ഒരു പാട്‌ പ്രണയിച്ചു...
ലൈലയും ഖൈസിനേയും പോലെ...
വര്‍ഷങ്ങളോളം നീണ്ട പ്രണയക്കാലം...
അവസാനം പിരിഞ്ഞു... ആദിനത്തിന്റെ വേദന വര്‍ഷങ്ങള്‍ പലതും കഴിഞ്ഞെങ്കിലും ബാക്കിയാണ്‌......
നമ്മുടെ പ്രണയക്കൊട്ടാരം തകര്‍ന്നു വീണ ആ ദിനം ഓര്‍ക്കുന്നുണ്ടോ...
**************************
ആര്‍ത്തിരമ്പുന്ന അറബിക്കടലേടും...
സുന്ദരിയായ നോമ്പില്‍ പുഴയേടും...
പച്ച വിരിച്ച നെല്‍പ്പാടങ്ങളോടും...
ടിപ്പുവിന്റെ പടയോട്ടത്തില്‍ കോരിത്തരിച്ച ബേക്കല്‍ കോട്ടയോടും..
ഞാന്‍ നിന്റെ സൗന്ദര്യത്തെപ്പററി, നിന്റെ പുഞ്ചിരിയെപ്പററി, നിന്റെ കണ്ണുകളെപ്പററി എത്രയോ മദ്‌ഹുകള്‍ പറഞ്ഞു...
പ്രകൃതിയും മനുഷ്യനും നമ്മുടെ നിശബ്‌ദ പ്രണയത്തെ കണ്ടില്ല..കേട്ടില്ല...
വേര്‍പിരിഞ്ഞാലും മനസ്സുകള്‍ പിരിയരുതെന്ന്‌ നീ എഴുതിയ
പ്രണയകുറിപ്പിലെ വരികള്‍ ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുകയാണ്‌...
****************************
ഇന്ന്‌ നമ്മള്‍ രണ്ട്‌ ദ്രുവങ്ങളിലാണ്‌....
നിന്റെ നന്‍മയ്‌ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്‌...
*****************************

പവിത്രമായ സ്‌നേഹം മനസ്സിന്റെ വിങ്ങലാണ്‌

1 comment:

  1. അസ്സലാമു ഹലൈക്കും.......ഷെരീഫ് സര്‍.
    നഷ്ട്ടപെടാന്‍ സ്വപ്‌നങ്ങള്‍ പോലുമില്ലാതായാല്‍ ജിവിതം മരണത്തിന്നു സമം....
    അതുകൊണ്ട് ഇല്ലായ്മകളില്‍ പോലും നല്ല നാലെയ്ക്കു വേണ്ടി സ്വപ്‌നം കാണുക....

    ReplyDelete