Tuesday, February 9, 2010

എന്റെ സ്നേഹം..?

ഉറക്കം വരാത്ത രാത്രിയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ അവള്‍ ആലോചിച്ചു. അവനു ഞാനെന്തു സമ്മാനം നല്‍കും? കടലിനെ കൈക്കുമ്പിളിലൊതുക്കാം. പക്ഷേ, കടലോളം വരുന്ന എന്റെ സ്നേഹം..? അപ്പോള്‍ അങ്ങു ദൂരെ സ്വപ്നത്തിന്റെ ശംഖില്‍ അവന്‍ അവളുടെ പ്രണയത്തിന്റെ കടലിരമ്പം കേള്‍ക്കുകയായിരുന്നു. അവനും അതേ ചിന്തയിലായിരുന്നു. അവള്‍ക്കു ഞാനെന്തു നല്‍കും? എന്റെ പ്രണയത്തെ ഏതു ചിപ്പിയിലൊതുക്കിയാണു നല്കുക? എനിക്കേറ്റവും വിലപ്പെട്ടത് നീയാണ്" എന്നു പരസ്പരം അറിയിക്കുവാന്‍ ഹാര്‍ട്ട് പെന്‍ഡന്റിനോളം ആകര്‍ഷകമായ മറ്റൈന്തുണ്ട്...?

ഹൃദയ ചിഹ്നങ്ങള്‍ കോര്‍ത്ത പാദസരം, കമ്മലുകള്‍, മോതിരം, മാല എന്നു വേണ്ട ഹൃദയമില്ലാത്ത ആഭരണങ്ങള്‍ വിപണിയില്‍ ഇല്ലേയില്ല... ആഭരണമാണെങ്കില്‍ എന്ത് ഞങ്ങള്‍ക്കും ഹൃദയമുണ്ടെന്ന് അവര്‍ പറയാതെ പറയുന്നു...പ്രണയസമ്മാനങ്ങളില്‍ ഈ വര്‍ഷത്തെ താരം ഹാര്‍ട്ട് പെന്‍ഡന്റുകളാണ്. പ്ളാറ്റിനം, ഡയമണ്ട്, ഗോള്‍ഡ്, വെള്ളി എന്നിവയില്‍ ഹാര്‍ട്ട് പെന്‍ഡന്റുകള്‍ സുലഭമാണ്. ഒരു വലിയ ഹൃദയത്തിനകത്തൊരു ചെറിയ ഹൃദയം, ആരുംകൊതിക്കുന്ന രീതിയില്‍ ഹാര്‍ട്ട് പെന്‍ഡന്റ്സ് കോര്‍ത്തിണക്കിയ സൂപ്പര്‍ പെന്‍ഡന്റ് താരങ്ങളില്‍ താരമാണ്.

ചരടില്‍ തീര്‍ത്തതുമുതല്‍ സ്വര്‍ണത്തില്‍ വരെയുള്ള നെക്ക്ലെയ്സുകളുടെ അറ്റത്താണ് വെളുത്തതും, കറുത്തതും, സ്വര്‍ണനിറമുള്ളതുമായ പെന്‍ഡന്റ് കുട്ടന്‍മാര്‍ തൂങ്ങിക്കിടക്കുന്നത്. വമ്പന്‍ സൈസിലുള്ള പെന്‍ഡന്റുകള്‍ മുതല്‍ കടുകുമണിയോളം പോന്ന ഹാര്‍ട്ട് പെന്‍ഡന്റുകള്‍ വരെയുണ്ട്. കണ്ടാല്‍ സ്വര്‍ണമോ വെളളിയോ പ്ളാറ്റിനമോ ഡയമണ്ടോ എന്ന് യാതൊരു ഐഡിയയും തരാത്തവിധമുള്ള പെന്‍ഡന്റുകളും സമൃദ്ധമായുണ്ട്. ചുമ്മാ ആളെ പറ്റിക്കാനാണെങ്കില്‍ 40 റുപ്പീസ് മുടക്കി പ്ളാസ്റ്റിക്ക് ഹാര്‍ട്ട്സ് മേടിച്ചണിയാം, ആര്‍ക്കെങ്കിലും കൊടുക്കാം. ബട്ട്, പ്രണയിനി നീ എനിക്ക് അമൂല്യമാണെന്ന് തെളിയിക്കാന്‍ 2000 റുപ്പീസ് എങ്കിലും മിനിമം മുടക്കി ഗോള്‍ഡോ പ്ളാറ്റിനമോ മേടിക്കുന്നതല്ലേ നല്ലത്...

പ്രണയത്തിന് അതിരുകളില്ല... പ്രണയസമ്മാനങ്ങള്‍ക്കും.. സോ ഏതെങ്കിലും ഒരു ചെയിനിന്റെ അറ്റത്ത് തുടിക്കുന്ന ഹൃദയം ഒരെണ്ണം മേടിച്ച് ചുമന്ന ഗിഫ്റ്റ് ബോക്സില്‍ ഇട്ട് പൂട്ടി പ്രണയിനിക്ക് സമ്മാനിച്ചാല്‍ നിങ്ങള്‍ക്ക് തുടിക്കുന്ന ഒരു ഹൃദയമുണ്ടെന്ന് അവള്‍ക്ക് മനസിലാവും ഡിയര്‍... ഇനിയിപ്പോ ആര്‍ക്കും കൊടുക്കാനില്ലെങ്കില്‍ സ്വന്തമായ് ഒന്ന് മേടിച്ച് അണിഞ്ഞൂടേ... ഹൃദയം കണ്ട് ആരെങ്കിലും മോഹിച്ചാലോ...

No comments:

Post a Comment