Friday, January 28, 2011

പ്രണയം..


ഇതെന്റെ ആത്മാവാണ്.. കരിമേഘങ്ങള്‍ തകര്‍ത്തു പെയ്ത ആ രാത്രിയില്‍ നീ ഇതു എന്റെ കയിവെള്ളയില്‍ വെച്ചുതന്നപ്പോള്‍.. പറഞ്ഞവാകുകളാണ്.. നിന്റെ വിരല്‍തുംബിലെ മഴതുള്ളി എന്റെ കണ്പിലിയില്‍ പടര്‍ത്തി പിന്നെയും നീ പറഞ്ഞു ഇതും എന്റെ ആത്മാവാണ്.. പിന്നിടൊരിക്കല്‍ നിറം മങ്ങിയചായക്കുട്ടില്‍ നീ വരച്ച അപൂര്ണ ചിത്രം എന്നോട് ചോദിച്ച്.. നീ ആരാണ്...? അറിഞ്ഞിരുന്നില്ല നീ പകര്‍ന്നു തന്നതിന്‍ പകരമായ് എടുത്തത് എന്റെ അത്മാവയിരുന്നു എന്ന്... ഇന്നു ഞാന്‍ അത്മാവില്ലത്തവന്‍ എന്നു പേര് ചുമക്കുന്നവന്‍...
*****************************
നിന്നോര്‍മകള്‍ എന്റെ സ്വന്തമാക്കി പിരിയുന്നു ഞാന്‍ സ്വയം അകലുന്നു ഞാന്‍ പാതിവഴിയില്‍ തനിച്ചായത് നീയോ ഞാനോ എന്നറിയാതെ.....സ്‌നേഹം അറിഞ്ഞിരുന്നില്ല ഞാന്‍ നീയെന്നെ തേടിയെത്തും വരെ...നൊമ്പരം അറിഞ്ഞിരുന്നില്ല ഞാന്‍ നിന്നെ പിരിയും വരെ...ഇനിയെന്റെ ഹൃദയത്തിന്‍ തന്ത്രികളില്‍ നിന്‍ മധുര ഗീതങ്ങള്‍ ശ്രുതിയായി ഒഴുകില്ലല്ലോ...കണ്ട നാള്‍ മുതല്‍ കതോരമായി മൊഴിഞ്ഞതെല്ലാം ഒരു നിനവായി മറഞ്ഞിടുമ്പോള്‍ ആര്‍ദ്രമായി പിടഞ്ഞതരുടെ മനമെന്നറിയില്ല പിരിയുന്നു ഞാന്‍ സ്വയം അകലുന്നു... ഞാന്‍ പോയി മറഞ്ഞു ശ്യാമ മേഘം ഇരുളില്‍ തെങ്ങിയെന്‍ മൌന നൊമ്പരം...!!
ഇനിയൊരു ശിശിരം എനിക്കായി വിടരുമോ...? അതിന്‍ തൂമഞ്ഞു എന്നില്‍ ചൊരിയുമോ...?
**************************************
കണ്ടുമുട്ടില്ലെന്നു വാക്ക് പറഞ്ഞു മാഞ്ഞുപോയ കാലത്തിന്റെ ഇങ്ങേ അറ്റത് നിന്ന് ഇന്ന് ഞാന് വെറുതെ നോക്കി നിന്നു കണ്ടത് നിറഞ്ഞ ശൂന്യതയും നിശബ്ദതയും....ആ നിശബ്ദതയില് നിന്റെ ശബ്ദത്തിനു ഞാന് കാതോര്ത്തു. ശൂന്യതയില് എന്റെ കണ്ണുകള് നിന്നെ തിരഞ്ഞു. ഇവിടെ ഇന്ന് അത്യുഷ്ണമാണ് എന്റെ വഴികള് വിണ്ടു കീറിയിരിക്കുന്നു...നിന്റെ വഴിയില് നീ മറവിയുടെ പട്ടുമെത്ത വിരിച്ചിരിക്കുന്നു. പക്ഷെ ഞാനിന്നു വരണ്ടുണങ്ങിയ എന്റെ വഴികള് ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു...എനിക്കൊരിക്കലും നിന്റെ വഴിയിലൂടെ നടക്കാന് കഴിയില്ലെന്ന് ഞാന് തിരിച്ചരിഞ്ഞതുകൊണ്ടാവം ഞാനിന്നു നിന്റെ വാതില് പടിയോളം വന്നു.
ഞാന് നിന്റെ ലോകത്ത് ഇന്ന് അപരിചിതനാണെന്ന് തിരിച്ചറിഞ്ഞപ്പോള് വൈകി നിന്റെ കണ്ണുകളില് ഞാന് കണ്ടത് ആ പഴയ മന്ദഹാസം ആയിരുന്നില്ല....ഒരു അപരിച്ചതനോട് തോന്നുന്ന പരിഹാസം...അങ്ങനെ എന്റെ ലോകത്ത് നീയും ഇന്നുമുതല് ഒരു അപരിചിതയാകുന്നു
*****************************************************
ജനിയ്ക്കും മൃതിയ്ക്കും ഇടയിലൂടെയുള്ള നിന്റെയീ യാത്രയിലും...എന്നെ നീ തുറിച്ചു നോക്കുന്നുവോ ?
നിന്റെ എല്ലുന്തിയ കവിള്ത്തടത്തിലേക്കും....നിന്റെ കരിവാളിച്ച മുഖത്തേയ്ക്കും നോക്കവേ ഞാനും തളരുന്നു.
നീ എന്നും നിന്റെ സ്വപ്നങ്ങളുടേയും ചിന്തകളുടേയും തടവുകാരിയായിരുന്നു,
ഇന്നു നീ കാലമേല്പ്പിച്ച മുറിവുകള് മറയ്ക്കാന് ശ്രമിക്കുന്നുവെങ്കിലും നിന്റെ കാലുകള് ഇടറുന്നത് ഞാനറിയുന്നു .
യാഥാര്ത്യങ്ങളുടെ ലോകത്തിലേക്ക് നിന്നെ കൂട്ടിക്കൊണ്ട് പോകുവാന് ഞാനും ആഗ്രഹിക്കുന്നു .
പക്ഷേ. ക്ഷമിയ്ക്കു...... നിന്നെ ചേര്ത്തു നിര്ത്തുവാന് എന്റെ കരങ്ങള്ക്കിന്നു ശക്തിയില്ല .. കാരണം .ഞാനും ഇന്നു തടവുകാരനാണ് , നീ എന്നില് ഏല്പിച്ച മുറിവുകളുടെ നിന്നെ കുറിച്ചുള്ള ഓര്മകളുടെ....
****************************************
നിന്റെ ഇഷ്ടങ്ങളുടെ പുഴയായി ഒഴുകി ഞാന്, എന്റെ ഇഷ്ടങ്ങളെല്ലാം നിന്നിലലിഞ്ഞ് പോയി... ഇനി ഈ രാവും , ഇനി വരും രാവുകളൊക്കെയും നിന്റെ സ്വപ്നങ്ങള്ക്കായി ഞാന് മാറ്റിവയ്ക്കാം ...!!
സ്വപ്നങ്ങളില് ,കൈകള് കോര്ത്തു നമുക്ക് പോവാമൊരു യാത്ര, അകല്ങ്ങളിലേക്കൊരു യാത്ര...!!
ഇങ്ങു ദൂരെ, ആഴങ്ങളിലും ,അലകളിലുമാരാമങ്ങളിലും നിന് മുഖം ഞാന് തിരയാം...!!
ഒരു പൂവായി ഞാന് വിടരാം,ചെറു കിളിയായി ഞാന് പാടാം,,,!!
എന്റെ സ്‌നേഹത്തിരമാലകളാല് നിന്നെ ഞാന് മൂടാം..!!
എങ്കിലും, എന്നിലെ സ്‌നേഹാഗ്‌നി ജ്വാലയില് നീ ഉരുകി വീഴുന്നത് കാണാതിരിക്കാന് സ്വയമുരുകി എപ്പോഴും ഞാന് അകലത്തു നിന്ന് കൊള്ളാം. ഒരുപാട് സ്‌നേഹവും ,മൌന നൊമ്പരങ്ങളുമായി...!!
********************************************
നീ എന്റെ മനസിലെത്തിയപ്പോള്‍ ഞാനൊരു കാമുകനായി.. പിന്നീടു എന്നെ പ്രണയിച്ചപ്പോള്‍
എന്റെ ജീവിതത്തില്‍ ഏഴു നിറഭേതങ്ങള്‍ ഉണ്ടായി.. നിന്നെ കാത്തുനിന്നപ്പോഴാണ് സായം സന്ധ്യക്ക് പാലപ്പുവിന്റെ മണമുണ്ടന്നറിഞ്ഞത്..നിന്നില്‍ ചേര്‍ന്ന് നടന്നപ്പോളാണ് ഈ പുഴയ്ക്കു ഇത്രയും ഭംഗി ഉണ്ടെന്നു ഞാനറിയുന്നത്... നിന്റെ മടിയില്‍ തലച്ചയ്ച്ചപ്പോളണ് പ്രണയത്തിന്റെ മധുരം ഞാന്‍ റിഞ്ഞത്...
നാം ഒരുമിച്ചു നനഞ്ഞ മഴയിലാണ്.... മഴയുടെ തണുപ്പ് മധുരമായ് തോന്നിയത്.. പിന്നീടെപ്പോഴോ നീ അകന്നപ്പോളാണ് കാത്തിരിപ്പിന്റെ വേദന ഞാന്‍ അറിയുന്നത്.. നീ ഒരു കാറ്റായി നടന്നകന്നപ്പോള്‍
എന്റെ കയികള്‍ ശൂന്യമാണെന്ന് ഞാനറിഞ്ഞു.. ഇപ്പോള്‍ നീ പറഞ്ഞില്ലങ്കിലും എനിക്കറിയാം നീ എന്നെ വെറുക്കുന്നു എന്ന്.
*****************************

No comments:

Post a Comment